ഷഹീന്‍ ബാഗ് ആദ്യം വൃത്തിയാക്കുക കെജിരിവാള്‍, കേജി ഫാന്‍സ് കാത്തിരിക്കൂ: കെ സുരേന്ദ്രന്‍


കൊച്ചി- ആംആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെ അനുമോദനങ്ങളുമായി ബിജെപി ഇതര രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ പരാജയത്തില്‍ സന്തോഷം പങ്കുവെക്കുന്നതായി കോണ്‍ഗ്രസും പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഏറ്റവും കൂടുതല്‍ ദല്‍ഹിയില്‍ ചര്‍ച്ചയായിരുന്നത് ഷഹീന്‍ബാഗ് സമരപന്തലിനെ കുറിച്ചായിരുന്നു. പൗരത്വഭേദഗതിക്ക് എതിരെ സമരം ചെയ്യുന്നവരെ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ നീക്കം ചെയ്യുമെന്ന് ദല്‍ഹിയിലെ ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ദല്‍ഹിയില്‍ മൂന്നാം കെജിരിവാള്‍ സര്‍ക്കാര്‍ ആദ്യം ചെയ്യുന്നത് ഷഹിന്‍ബാഗ് വൃത്തിയാക്കലായിരിക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കെജിരിവാള്‍ ഫാന്‍സായി രംഗത്തെത്തിയിരിക്കുന്ന കൊച്ചിന്‍ ഹനീഫമാര്‍ കാത്തിരുന്ന് കാണണമെന്നും ഏകീകൃത സിവില്‍ നിയമത്തെ ആദ്യം അനുകൂലിക്കുന്നതും ജനസംഖ്യാ രജിസ്ട്രര്‍ പൂര്‍ത്തിയാക്കുന്നതും കെജിരിവാളായാരിക്കുമെന്നും കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. കെജിരിവാള്‍ 2013,2015 ല്‍ ദേശീയ മോഹം പ്രകടമാക്കിയിരുന്നു. മോദിക്കെതിരെ വാരാണസിയില്‍ മത്സരിച്ചതുമൊക്കെ ഇതിന്റെ ഭാഗമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
 

Latest News