ഒമാനില്‍ മലയാളി തൂങ്ങിമരിച്ച നിലയില്‍

മസ്‌കത്ത്-  മലപ്പുറം സ്വദേശി മസ്‌കത്തില്‍ തൂങ്ങിമരിച്ചു. മത്രയില്‍ ടൈലറായി ജോലി ചെയ്ത തിരുനാരായപുരം സ്വദേശി രാമദാസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
താമസിക്കുന്ന മുറി പുറത്തുനിന്ന് പൂട്ടി, സമീപത്തെ മറ്റൊരു മുറിയിലാണ് തൂങ്ങിമരിച്ചത്. മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

Latest News