Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂർ നഗരസഭയിൽ പ്രതിപക്ഷം സമരത്തിലേക്ക് 

കണ്ണൂർ- കണ്ണൂർ കോർപറേഷനിലെ വികസന മുരടിപ്പിനും ഭരണാധികാരികളുടെ നിയമ വിരുദ്ധ നിലപാടുകൾക്കെതിരെയും പ്രതിപക്ഷം പ്രത്യക്ഷ സമരത്തിലേക്ക്. ഇതിന്റെ ആദ്യ ഘട്ടമായി നാളെ കൗൺസിലർമാരും എൽ ഡി എഫ് നേതാക്കളും കോർപ്പറേഷൻ ഓഫീസിനു മുന്നിൽ സത്യഗ്രഹം നടത്തും. സത്യഗ്രഹം സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂരിൽ മേയറെ നോക്കുകുത്തിയാക്കി ഡപ്യൂട്ടി മേയർ പി.കെ.രാഗേഷും കൂട്ടരും രാഷ്ട്രീയക്കളിയാണ് നടത്തുന്നത്. ഇവിടെ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ മേയറെ നേരിട്ടും രേഖാമൂലവും അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. തീർത്തും നിയമവിരുദ്ധമായാണ് കാര്യങ്ങൾ നടത്തുന്നത്. കോർപ്പറേഷൻ പരിധിയിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ ഭരണാധികാരികൾ യാതൊരു താൽപര്യവും പ്രകടിപ്പിക്കുന്നില്ല. 


സ്വന്തമായി നടപ്പിലാക്കി എന്ന് പറഞ്ഞു ഉദ്ഘാടനം ചെയ്ത എല്ലാ പദ്ധതികളും എൽഡിഎഫ് ഭരണത്തിൽ ഉണ്ടായ സമയത്ത് ആരംഭിച്ചതാണ്.  സംസ്ഥാന സർക്കാരിന്റെയും എം.എൽ.എയുടെയും  ഫണ്ടുപയോഗിച്ച് നിർദ്ദേശിക്കപ്പെട്ട പ്രവൃത്തികൾ സമയബന്ധിതമായി നടപ്പിലാക്കാൻ ശ്രമിക്കുന്നില്ല എന്ന് സംഘാടകർ പറഞ്ഞു. 
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സംവിധാനത്തെ  തകർക്കാൻ ശ്രമിക്കുകയാണ്. അവരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. കോർപ്പറേഷൻ ഫണ്ട് നിലവിലുള്ള ബാങ്കിൽനിന്നും മാറ്റി പള്ളിക്കുന്ന് ബാങ്കിൽ നിക്ഷേപിച്ചത് കൗൺസിലിലോ, സ്റ്റാൻഡിങ് കമ്മിറ്റിയിലോ ചർച്ച ചെയ്യുകയോ തീരുമാനം എടുക്കകയോ ചെയ്തിട്ടില്ല.


നിയമ വിരുദ്ധവും സാമ്പത്തിക അച്ചടക്ക ലംഘനമാണ് കാണിച്ചിരിക്കുന്നത് എന്നും ഭാരവാഹികൾ പറഞ്ഞു. ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മേയർക്ക് നിവേദനം നൽകുകയും ജനപ്രതിനിധികൾ കൗൺസിലർ അടക്കം ഉന്നയിക്കുകയും ചെയ്യുകയുണ്ടായി എന്നാൽ ഒരു റബർ സ്റ്റാമ്പ് കണക്കിലാണ് പെരുമാറുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് നേതാക്കളും പ്രതിനിധികളും സത്യഗ്രഹ സമരത്തിന് ഇറങ്ങുന്നത്. 
വാർത്താ സമ്മേളനത്തിൽ എൻ ചന്ദ്രൻ,എൻ ഉഷ, എം ഉണ്ണികൃഷ്ണൻ, സി വി നരേന്ദ്രൻ ,എൻ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

 

Latest News