ദമാം- കണ്ണൂർ കുരിക്കള വളപ്പിൽ വരദൂർ സ്വദേശി മുയ്യം ആബിദിനെ (25) ദമാമിൽ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. ഒരു വർഷം മുൻപാണ് ദമാമിൽ ജോലിക്കെത്തിയത്. അവിവാഹിതനായ ആബിദ് കഴിഞ്ഞ ഒരാഴ്ചയായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സുഹൃത്തുക്കൾ കമ്പനി അധികൃതരെ വിവരമറിയിക്കുകയും അടുത്ത ദിവസം തന്നെ ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയായിരുന്നു. ഇതിനിടയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: അഷ്‌റഫ് , മാതാവ്: അസ്മ, സഹോദരങ്ങൾ:അസീന , ആഷിഖ് , മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടികൾ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നു .