Sorry, you need to enable JavaScript to visit this website.

ഹണിമൂണിന് ബെസ്റ്റ് മാലിദ്വീപ് 

പ്രണയ സുന്ദരമായ നിമിഷങ്ങൾക്ക് ചാരുതയേകാൻ മാലിദ്വീപിലെ നീല പളുങ്കുമണി പോലെയുള്ള ജലാശയത്തിന് കഴിയുമെന്നതും പച്ച പരമാർത്ഥം. 
വെളളത്തിനടിയിലും ആകാശത്തുമൊക്കെ വെച്ച് വിവാഹം നടത്തി ഞെട്ടിക്കുന്ന വിദേശീയർക്കും മാലിദ്വീപ് ഒരു അത്ഭുത ദ്വീപാണ്.  
ഹണിമൂണിനും വിവാഹ വാർഷികത്തിനുമൊക്കെ മാലി തെരഞ്ഞെടുക്കുന്ന ദമ്പതികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില ദ്വീപുകൾ ഉണ്ട് മാലിയിൽ. 
മാലിദ്വീപിനോട് വളരെ അടുത്തായി സ്ഥിതിചെയ്യുന്ന കൃത്രിമ ദ്വീപാണ് ഹുൽഹു മാലി.  മനോഹരമായ തീരങ്ങളുള്ള ഈ ദ്വീപിൽ  വിനോദ സഞ്ചാരികളുടെ വരവ് വളരെ ചുരുക്കമാണ്. ഇതു തന്നെയാണ് ഈ ദ്വീപിനെ  മധുവിധു ആഘോഷത്തിന് ഏറ്റവും അനുയോജ്യമാക്കുന്നതും. ബിയാധൂ അഥവാ സ്‌കൂബാ ഡൈവിംഗ് ദ്വീപ് -മാലിയുടെ ദക്ഷിണ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് മാലിയിലെ മികച്ച ദ്വീപെന്നാണ് അറിയപ്പെടുന്നത്. വാഴ, മാങ്ങ, വെള്ളരി, കാബേജ്, തക്കാളി, തേങ്ങ തുടങ്ങി സസ്യ വളർച്ച ഒരുപാടുള്ള ദ്വീപാണ് ബിയാധൂ.
വൈവിധ്യമാർന്ന ജലസ്രോതസ്സുകളാണ് ഈ ദ്വീപിനെ വളരെ ജനപ്രിയമാക്കി മാറ്റുന്നത്. സ്‌നോർക്കിംഗ്, സ്‌കൂബാ  ഡൈവിംഗ്, കനോഇ പാഡ്‌ലിംഗ് തുടങ്ങിയവക്ക് ഏറെ പേരുകേട്ട ദ്വീപ് കൂടിയാണ് ബിയാധൂ. 
ഫിഹൽഹോഹി ദ്വീപ്-നീല പളുങ്ക് പോലെ തെളിമ വിതറുന്ന കടലിനു മീതെ തയാറാക്കിയിരിക്കുന്ന ബംഗ്ലാവുകളാണ് ഈ ദ്വീപിലെ ഏറ്റവും വലിയ പ്രത്യേകത. വെളളത്തിലുറപ്പിച്ച കാലുകളാണ് ഈ ബംഗ്ലാവുകളെ താങ്ങി നിർത്തുന്നത്.  സ്പാ, ഡൈവിംഗ് എന്നിവക്കും പേരുകേട്ട ദ്വീപാണ് ഫിഹൽഹോഹി. ഇതിനൊപ്പം കടൽ തീരത്തേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങും പനയും ദ്വീപിനെ കൂടുതൽ മനോഹരമാക്കുന്നു. 
അലിമത- സൂര്യനെ ചുംബിച്ച് നിൽക്കുന്ന കടൽ തീരങ്ങളാണ് മാലദ്വീപിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന്റെ പ്രത്യേകത. ജലോപരിതല വസ്തുക്കളും ബീച്ച് ബംഗ്ലാവുകളുമുള്ള ഈ ദ്വീപ് സ്പാ, മസാജിംഗ് എന്നിവക്കും പ്രസിദ്ധമാണ്. സ്‌കൂബാ ഡൈവിംഗ്, സ്‌നോർക്കലിംഗ് എന്നിവക്ക് പുറമെ ബോട്ട് യാത്രക്കും അനുയോജ്യമാണ് അലിമത.  
ഒൽഹുവേലി- സാഹസികതയില്ലാതെ തീർത്തും സമാധാനപരമായി ഹണിമൂൺ ആസ്വദിക്കാൻ സാധിക്കുന്ന ദ്വീപാണ് ഒൽഹുവേലി. വെളുത്ത മണലിൽ ബീച്ചിൽ കാലുകൾ നീട്ടിവെച്ച്, സമുദ്രത്തിലെ അനന്തമായ കാഴ്ചകളെ നോക്കി എത്ര നേരം വേണമെങ്കിലും ഇവിടെ ഇരിക്കാം. തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് സമാധാനമായി വിശ്രമിക്കാൻ ഇതിലും നല്ല സ്ഥലം വേറെയില്ല. 


 

Latest News