അല്‍ഹസയില്‍ ഭൂമി കാര്‍ വിഴുങ്ങി

റിയാദ്- അല്‍ഹസയില്‍ കാറിനെ ഭൂമി വിഴുങ്ങി. റോഡിന്റെ മധ്യഭാഗത്ത് രൂപപ്പെട്ട കിടങ്ങില്‍ വീണ കാറിന്റെ മുകള്‍ ഭാഗത്തെ സ്ലൈഡിംഗ് ഡോര്‍ നീക്കിയാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. കിംഗ് ഫഹദ് റോഡും കിംഗ് അബ്ദുല്‍ അസീസ് റോഡും ബന്ധിക്കുന്ന ഭാഗത്തെ ശാറ അല്‍മലികില്‍ തിങ്കളാഴ്ചയാണ് സംഭവം.
ഹ്യുണ്ടായ് കാറിനെ റോഡ് വിഴുങ്ങിയ നിലയിലെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇവിടെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിന് പൊട്ടലുണ്ടായിരുന്നതിനാല്‍ ടാര്‍ ചെയ്ത ഭാഗത്തിന്റെ അടിത്തട്ടില്‍ നിന്ന് മണ്ണൊലിച്ചുപോയിരുന്നു. പ്രത്യക്ഷത്തില്‍ റോഡിന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ഇതുവഴി വന്ന കാര്‍ ടാര്‍ ചെയ്ത ഭാഗത്തിനൊപ്പം അവിടെ പെട്ടെന്ന് രൂപപ്പെട്ട കുഴിയിലേക്ക് പതിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സും ട്രാഫിക് വിഭാഗവും എത്തി ഈ ഭാഗത്തെ ഗതാഗതം നിയന്ത്രിച്ചതിനാല്‍ മറ്റു വാഹനങ്ങള്‍ അപകടത്തില്‍ പെട്ടില്ല. ജല അതോറിറ്റി ഉദ്യോഗസ്ഥരെത്തി അറ്റകുറ്റ പണികള്‍ നടത്തിവരികയാണ്.

Latest News