ഹറംകാര്യ വകുപ്പ് മേധാവിയുടെ കാലാവധി നീട്ടിനൽകി

റിയാദ് - ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസിന്റെ കാലാവധി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നീട്ടി നൽകി. നാലു വർഷത്തേക്കാണ് ശൈഖ് സുദൈസിന്റെ കാലാവധി നീട്ടിയത്. തന്നിലർപ്പിച്ച വിശ്വാസത്തിന് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നന്ദി പറഞ്ഞു.

Latest News