അരിയില്‍ ഉപ്പിന് പകരം പഞ്ചസാര ചേര്‍ത്തു, ഭാര്യയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ശിക്ഷ

ഷാര്‍ജ- ചോറുണ്ടാക്കുമ്പോള്‍ ഉപ്പിന് പകരം അറിയാതെ പഞ്ചസാര ഇട്ട വീട്ടമ്മക്ക് ഭര്‍ത്താവിന്റ ക്രൂര ശിക്ഷ. ഇവരുടെ കണ്ണില്‍ മുളകുപൊടി എറിയുകയും മര്‍ദിക്കുകയും ചെയ്തു. കേസില്‍ അറബ് വംശജന്‍ ഷാര്‍ജ കോടതിയില്‍ വിചാരണ നേരിടുകയാണ്.
തന്റെ കണ്ണുകള്‍ക്ക് സാരമായ കേടുപാടുണ്ടായെന്നും അന്ധയാകാന്‍ സാധ്യതയുണ്ടെന്നും ഭാര്യ പരാതിയില്‍ പറഞ്ഞു.
കോടതി വാദം കേള്‍ക്കുന്നതിനിടെ, ദൈനംദിന ജോലികളില്‍ അമിതമായ സമ്മര്‍ദ്ദം കാരണം, അരി പാചകം ചെയ്യുന്നതിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടതായും ഉപ്പ് ആണെന്ന് കരുതി അതില്‍ പഞ്ചസാര ഇട്ടതായും അവര്‍ പറഞ്ഞു. ഭര്‍ത്താവ് ചോറുണ്ണുമ്പോഴാണ് തെറ്റ് പറ്റിയ കാര്യം മനസ്സിലായത്. തനിക്ക് വിഷം നല്‍കി കൊല്ലുകയാണോ എന്നായിരുന്നു ഭര്‍ത്താവിന്റെ ചോദ്യം.  തന്നെ വിവാഹം കഴിച്ചതു മുതല്‍ ജീവിതത്തില്‍ ഒരിക്കലും സന്തോഷം തോന്നിയിട്ടില്ലെന്ന് പറഞ്ഞ് ഇയാള്‍ ആക്രോശിച്ചതായി യുവതി കോടതിയെ അറിയിച്ചു.

നിസ്സാരമായ കാരണത്താല്‍ തന്നെ അപമാനിക്കുന്നത് സഹിക്കാനായില്ലെന്നും ഭര്‍ത്താവിനോടൊപ്പം 12 വര്‍ഷമായി ദുരിതങ്ങള്‍ സഹിച്ചാണ് ജീവിതമെന്നും അവര്‍ പറഞ്ഞു. പ്രകോപിതനായ ഭര്‍ത്താവ് അവരെ മുഖത്തടിച്ചു. അടുക്കളയിലേക്ക് പോയി, മുളകുപൊടിയില്‍ ഉപ്പ് കലര്‍ത്തി കണ്ണുകളിലേക്ക് എറിഞ്ഞു. ആശുപത്രിയിലെത്തി ചികിത്സ തേടിയ അവര്‍ പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Latest News