പുല്‍പള്ളി-ബൈക്കുകള്‍ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. ടൗണിലെ ചുമട്ടുതൊഴിലാളി ചുണ്ടക്കൊല്ലി തച്ചംകുന്നേല്‍ മുഹമ്മദിന്റെ മകന്‍ നവാസാണ്(27) മരിച്ചത്. ഉച്ചയോടെ ചേപ്പില- ഷെഡ് റോഡിലാണ് അപകടം. എതിര്‍ദിശയിലായിരുന്ന ബൈക്കില്‍ സഞ്ചരിച്ച ചീയമ്പം കോളിമൂല കോളനിയിലെ ചന്തുവിനെ(26) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ബൈക്കിലും പിന്‍സീറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. യുവാക്കള്‍ ഹെല്‍മറ്റ് ധരിക്കാതെയാണ് ബൈക്ക് ഓടിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പുല്‍പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.പരിക്ക് ഗുരുതരമായതിനാല്‍ ചന്തുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. റുഖിയയാണ് നവാസിന്റെ ഉമ്മ. സഹോദരങ്ങള്‍: ഷാഹിദ, ഷാജില, സുഹ്‌റ.






