തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്ന് മക്കളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

ദല്‍ഹി- തൊഴിലില്ലായ്മ രൂക്ഷമാകുന്ന രാജ്യത്ത് തൊഴില്‍ നഷ്ടമായ നാല്‍പത്തിനാലുകാരന്‍ മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു. ദല്‍ഹിയിലെ ഷാലിമാര്‍ ബാഗിലാണ് സംഭവം. മാധുര്‍മലാനിയാണ് തന്റെ പതിനാല് വയസുകാരി മകളെയും ആറ് വയസുകാരന്‍ മകനെയും കൊലപ്പെടുത്തിയ ശേഷം മെട്രോ ട്രെയിനിന് മുമ്പില്‍ ചാടി മരിച്ചത്. ഭാര്യ രൂപാലി കടയില്‍ സാധനങ്ങള്‍ വാങ്ങാനായി പോയ സമയമാണ് കൊലപാതകം നടന്നത്. 

കുട്ടികളെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലിസ് പറയുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സാന്‍ഡ്‌പേപ്പര്‍ നിര്‍മാണ യൂനിറ്റിലെ ജീവനക്കാരനായിരുന്നു മാധുര്‍മലാനി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കമ്പനി പൂട്ടിയതോടെ അദേഹത്തിന് ജോലിയില്ലാതായി. ആറമാസമായി തൊഴിലൊന്നും ലഭിക്കാത്തതിനാല്‍ ഏറെ നിരാശനായിരുന്നു.
 

Latest News