പ്രതിഷേധിക്കാന്‍ അവകാശമുണ്ട്; റോഡ് തടയരുതെന്ന് ഷഹീന്‍ബാഗ് സമരക്കാരോട് കോടതി

ന്യൂദല്‍ഹി- പൌരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന ദല്‍ഹി ഷഹീന്‍ബാഗിലെ പ്രക്ഷോഭകർ റോഡുകള്‍ തടയരുതെന്നും മറ്റുള്ളവർക്ക് അസൌകര്യമുണ്ടാക്കരുതെന്നും സുപ്രീം കോടതി. പ്രതിഷേധിക്കാന്‍ അവകാശമുണ്ടെങ്കിലും അതിനായുള്ള സ്ഥലം തന്നെ ഉപയോഗപ്പെടുത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഷഹീന്‍ബാഗില്‍നിന്ന് പ്രതിഷേധിക്കാരെ ഒഴിപ്പിക്കണമെന്ന ഹരജിയില്‍ എതിർഭാഗത്തിന്‍റെ വാദം കേള്‍ക്കാതെ തീർപ്പ് കല്‍പിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് ഈ മാസം 17 ലേക്ക് മാറ്റി.

Latest News