Sorry, you need to enable JavaScript to visit this website.

ഓസ്കറില്‍ ചരിത്രം സൃഷ്ടിച്ച് ദക്ഷിണ കൊറിയ; പാരസൈറ്റ് മികച്ച ചിത്രം

 ലോസാഞ്ചലസ്- ഓസ്കറിൽ ചരിത്രം കുറിച്ച് ദക്ഷിണ കൊറിയൻ സംവിധായകന്‍ ബോങ് ജൂന്‍ ഹോ. ഇദ്ദേഹം സംവിധാനം ചെയ്ത പാരസൈറ്റാണ് ഏറ്റവും മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം. മികച്ച സംവിധായകനുള്ള ഓസ്കർ നേടുന്ന ആദ്യ ദക്ഷിണകൊറിയന്‍ സംവിധായകനാണ് ബോങ് ജൂന്‍ ഹോ

ജോക്കറിലെ അഭിനയത്തിന് വാക്വിൻ ഫീനിക്സ് മികച്ച നടനുള്ള പുരസ്കാരം നേടി. ജൂഡിയിലെ അഭിനയിത്തിന് റെനേസ വെെഗർ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.  ബ്രാഡ് പിറ്റാണ് മികച്ച സഹനടൻ. ‘വൺസ് അപോൺ എ ടൈം എന്ന ചിത്രത്തിലെ അഭിനയമാണ് അദ്ദേഹത്തിന് പുരസ്കാരം നേടിക്കൊടുത്തത്. ‘മ്യാരേജ് സ്റ്റോറി’യിലെ പ്രകടനത്തിന് ലോറ ഡേൺ മികച്ച സഹനടിയായി. ‘ടോയ് സ്റ്റോറി 4’ ആണ് മികച്ച ആനിമേറ്റഡ് ചിത്രം. ‘ഹെയർ ലവ്’ മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രമായി.

https://www.malayalamnewsdaily.com/sites/default/files/2020/02/10/bongjunho.jpg

ബോങ് ജൂന്‍ ഹോ

മികച്ച ഗാനം: ലൗ മി എഗെയ്ന്‍ (ചിത്രം-റോക്കറ്റ്മാൻ)
ഛായാഗ്രഹണം: റോജർ ഡീക്കിൻസ് (ചിത്രം-1917) 
ഫീച്ചർ ഡോക്യുമെന്‍ററി: അമേരിക്കൻ ഫാക്ടറി.
ഹ്രസ്വ ഡോക്യുമെന്‍ററി: ലേണിങ് ടു സ്കേറ്റ്ബോർഡ് ഇൻ എ വാർ സോൺ.
ആക്ഷൻ ഹ്രസ്വ ചിത്രം: ദ നൈബേർസ് വിൻഡോ.
സൗണ്ട് മിക്സിങ്: 1917.
സൗണ്ട് എഡിറ്റിങ്: ഫോർഡ് Vs ഫെറാറി.
പ്രൊഡക്ഷൻ ഡിസൈൻ: വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്.
കോസ്റ്റ്യൂം ഡിസൈനർ: ജാക്വിലിൻ ഡുൈറൻ (ലിറ്റിൽ വുമൺ)
വിഷ്വൽ എഫക്ട്സ്: 1917.
മേക്കപ്പ്, ഹെയർ സ്റ്റൈൽ: ബോംബ്ഷെൽ.
അവലംബിത തിരക്കഥ: തായ്ക വൈറ്റിറ്റി (ജോജോ റാബിറ്റ്)

Latest News