യു.എ.ഇയില്‍ കൊറോണ ബാധിച്ച ചൈനക്കാരി സുഖം പ്രാപിച്ചു

അബുദാബി- കൊറോണ വൈറസ് ബാധിച്ച് യു.എ.ഇയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചൈനയില്‍നിന്നുള്ള 73 കാരിയായ യുവതി സുഖം പ്രാപിച്ചതായി യു.എ.ഇ ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ലിയു യുജിയ എന്ന ചൈനക്കാരിയാണ് ചികിത്സയിലുണ്ടായിരുന്നത്. പൂര്‍ണമായി സുഖം പ്രാപിച്ചതായും സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നും മന്ത്രാലയം പറയുന്നു.
ചൈനീസ് കോണ്‍സല്‍ ജനറല്‍ ലി സുഹാങ്, ആരോഗ്യ കേന്ദ്രങ്ങളുടെയും ക്ലിനിക്കുകളുടെയും മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അല്‍ റാന്‍ഡിനൊപ്പം ഇവരെ സന്ദര്‍ശിച്ചു.
തനിക്ക് ലഭിച്ച വലിയ പരിചരണത്തിനും വൈദ്യസഹായത്തിനും യു.എ.ഇയോട് അവര്‍ നന്ദി രേഖപ്പെടുത്തി. കൊറോണ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്നാണ് ഇവര്‍ ദുബായിലെത്തിയത്.

 

Latest News