Sorry, you need to enable JavaScript to visit this website.

ഒമാന്‍ ബജറ്റ് കമ്മി ഒരു ശതമാനം താഴ്ന്നു

മസ്‌കത്ത്- രാജ്യത്തിന്റെ ബജറ്റ് കമ്മി ഒരു ശതമാനമായി താഴ്ന്നതായി നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്. 2019 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 1896.8 ദശലക്ഷം ഒമാനി റിയാലായാണ് കുറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ആദ്യ 11 മാസങ്ങളില്‍ മൊത്തം വരുമാനം 2.3 ശതമാനം താഴ്ന്ന് 9463.4 ദശലക്ഷം ഒമാനി റിയാലായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ചാണിത്. മൊത്തം ഇന്ധന വരുമാനം 5.1 ശതമാനം കുറഞ്ഞ് 5584.3 ഒമാനി റിയാലായി. മുന്‍വര്‍ഷമിത് 5883.4 ദശലക്ഷം റിയാലായിരുന്നു.
പ്രകൃതി വാതകത്തില്‍നിന്നുള്ള വരുമാനം 11.5 ശതമാനം കുറഞ്ഞ് 1570.1 മില്യന്‍ റിയാലായി. കോര്‍പറേറ്റ് വരുമാന നികുതിയുടെയും കസ്റ്റംസ് തീരുവയുടെയും സംഭാവന യഥാക്രമം 603.7 മില്യന്‍, 199.6 മില്യന്‍ റിയാലാണ്. മൂലധന വരുമാനം 68.6 മില്യനായി കുറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 43.4 ശതമാനം കുറവാണിത്.

 

Latest News