ഒടുവില്‍ പുറത്തുവിട്ടു; ദല്‍ഹിയില്‍ പോളിങ് 62.59%


ദല്‍ഹി-ഇന്നലെ നടന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം 62.59%. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ രണ്ട് ശതമാനം കൂടുതലാണ്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോളിങ് ശതമാനം പുറത്തുവിടാത്തത് വിവാദമായിരുന്നു. ഇതിനെതിരെ അരവിന്ദ് കെജിരിവാളും നേരിട്ട് രംഗത്തെത്തിയിരുന്നു.ആം ആദ്മി പാര്‍ട്ടിയുടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ്‌റൂമിലേക്ക് മാറ്റാന്‍ വൈകിയതിനാല്‍ പോളിങ് ശതമാനം കണക്കുകൂട്ടാന്‍ വൈകിയെന്നാണ് ഇലക്ഷന്‍ കമ്മിഷന്റെ വിശദീകരണം.
 

Latest News