പോളിങ് ശതമാനം പുറത്തുവിട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കെജിരിവാള്‍


ദല്‍ഹി- ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടാത്തതിനെതിരെ ആംആദ്മി തലവന്‍ അരവിന്ദ് കെജിരിവാള്‍. സാധാരണ പോളിങ് അവസാനിച്ച് മണിക്കൂറുകള്‍ക്കകം വോട്ടിങ് ശതമാനം പുറത്തുവിടുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പതിവ്. എന്നാല്‍ ഇത് അവസാനിച്ച് ഒരു ദിവസം പിന്നിടാനിരിക്കെയും വോട്ടിങ് ശതമാനം പുറത്തുവിട്ടിട്ടില്ല. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് ശതമാനം പുറത്തുവിടാത്തതെന്ന് അരവിന്ദ് കെജിരിവാള്‍ ചോദിച്ചു. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.
 

Latest News