കല്പറ്റ- ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരെ പൊലീസില്‍ പരാതി നല്കി വയനാട് യുവ ജനതാദള്‍ പ്രവര്‍ത്തകര്‍. പത്തനംതിട്ടയില്‍ ഫാദര്‍ നടത്തിയ പ്രസംഗം വര്‍ഗീയ കലാപത്തിന് കാരണമാകും എന്ന് ആരോപിച്ചാണ് പരാതി. ഫാദറിനെതിരെ നേരത്തെ കണ്ണൂര്‍ പൊലീസിനും പരാതി ലഭിച്ചിരുന്നു. സമാനമായ തരത്തില്‍ വിവാദ പ്രസംഗം നടത്തിയതിന് കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പഴയങ്ങാടി സ്വദേശി ബി തന്‍വീര്‍ അഹമ്മദ് എന്നയാളാണ് പരാതി നല്‍കിയത്. ക്രിസ്ത്യന്‍, ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ മുസ്ലിങ്ങളോട് വിദ്വേഷവും പകയും ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് മാത്രം നടത്തിയതാണ് പ്രസ്തുത പ്രസംഗമെന്നാണ് പരാതിയില്‍ പറയുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് മുസ്ലിം വിരോധം ജനിപ്പിക്കാനുള്ള വാക്കുകളാണ് ഫാദര്‍ ഉപയോഗിച്ചിരിക്കുന്നത് എന്നും പരാതിയില്‍ പറയുന്നു.






