കുവൈത്ത് സിറ്റി- അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയുടെ കോപ്പി കുപ്പത്തൊട്ടിയില്‍ എറിഞ്ഞ് കുവൈത്ത് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ചേര്‍ന്ന അറബ് ഇന്റര്‍-പാര്‍ലമെന്ററി യൂനിയന്‍ യോഗത്തിലാണ് കുവൈത്ത് സ്പീക്കര്‍ സമാധാന പദ്ധതി കോപ്പി കുപ്പത്തൊട്ടിയില്‍ എറിഞ്ഞത്. 'അറബ്, ഇസ്‌ലാമിക് ജനതകളുടെയും ലോകത്തെ സ്വതന്ത്രരുടെയും പേരില്‍ ഞാന്‍ പറയുന്നു: ഈ പദ്ധതിയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ്' -എന്ന് പറഞ്ഞാണ് സമാധാന പദ്ധതി കോപ്പി കുവൈത്ത് സ്പീക്കര്‍ കുപ്പത്തൊട്ടിയിലേക്ക് ഇട്ടത്.
അമേരിക്കന്‍ സമാധാന പദ്ധതി ചാപിള്ളയായാണ് പിറന്നത്. ആയിരം ഭരണകൂടങ്ങള്‍ ശ്രമിച്ചാലും ഇത് നടപ്പാക്കാന്‍ കഴിയില്ല. അമേരിക്കന്‍ സമാധാന പദ്ധതി ഫലസ്തീനികള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത് അറബികളും ഇസ്‌ലാമിക ലോകവും നിരാകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇതില്‍ ആവേശമില്ല. അമേരിക്കന്‍ ഭരണകൂടത്തിനകത്തു പോലും ഇതിനെ എതിര്‍ക്കുന്നവരുണ്ട്. ആരും തന്നെ ഈ പദ്ധതിക്കൊപ്പമില്ല - അറബ് ഇന്റര്‍-പാര്‍ലമെന്ററി യൂനിയന്‍ യോഗത്തില്‍ മര്‍സൂഖ് അല്‍ഗാനിം