കുവൈത്ത് സിറ്റി- കുവൈത്ത് ദേശീയ സേനയിലേക്ക് നോര്‍ക്ക റൂട്‌സ് വഴി വിദഗ്ധ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ കരാറായി. കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി എന്നീ ഒഴിവുകളിലേക്കാണ് ആദ്യ നിയമനം. ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ള 30നും 40നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരെയാണ് റിക്രൂട്ട് ചെയ്യുന്നത്.
കുവൈത്ത് ദേശീയ സേനയില്‍ ലെഫ്റ്റനന്റ് റാങ്കില്‍ 1,100- 1,400 കുവൈറ്റ് ദിനാര്‍ ശമ്പളമായിരിക്കും തുടക്കത്തില്‍. കുവൈത്ത് ദേശീയ സേന ഇതാദ്യമായിട്ടാണ് കേരളത്തിലെ ഒരു സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുമായി കാരാറില്‍ ഒപ്പ് വക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ കുവൈത്തിലെത്തിയ നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും, റിക്രൂട്ട്‌മെന്റ് മാനേജര്‍ അജിത് കൊളശ്ശേരിയും കുവൈത്ത് ദേശീയ സേന മേധാവികളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് കരാറില്‍ ഒപ്പുവച്ചത്.
അപേക്ഷകള്‍ ഫെബ്രുവരി 29ന് മുമ്പ് നോര്‍ക്ക റൂട്‌സ് സി.ഇ.ഒയുടെ ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.https://www.norkaroots.org/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, ടോള്‍ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്ന്), 00918802012345 (വിദേശത്തു നിന്ന്) ബന്ധപ്പെടുകയോ ചെയ്യണം.