ദുബായ്- പുതുതായി രണ്ടു കൊറോണ രോഗികളെ കൂടി ദുബായിയിൽ കണ്ടെത്തി. ഒരു ചൈനീസ് പൗരനും ഫിലിപ്പിനോ പൗരനുമാണ് കൊറോണ കണ്ടെത്തിയത്. സ്ഥിരം ആരോഗ്യപരിശോധനക്കിടയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ദുബായ് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ മാസം ചൈനയിലെ വുഹാനിൽനിന്നെത്തിയ നാലംഗ കുടുംബത്തിനും രോഗം കണ്ടെത്തിയിരുന്നു. നേരത്തെ ചൈനയിൽനിന്നെത്തിയ മറ്റൊരാൾക്കും രോഗം കണ്ടെത്തിയിരുന്നു. ചൈനയിൽ ഇതേവരെ രോഗം ബാധിച്ച് 722 പേർ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. 34,546 പേർക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്.






