തിരുവനന്തപുരം- സ്കൂളില്‍ വെച്ച് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി യശോധരനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു.
നാലാംക്ലാസ് വിദ്യാര്‍ഥിനിയെ ആരുമില്ലാത്ത സമയത്ത് ക്ലാസ്മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ വലിയമല പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതി. നെടുമങ്ങാട് സ്വദേശിയായ യശോധരന് സ്വകാര്യ സ്കൂള്‍ ഉടമ കൂടിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 2008-ലും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.






