Sorry, you need to enable JavaScript to visit this website.

മെഡിക്കല്‍ ഇന്‍ഷുറന്‍സില്ലാതെ ദുബായിലെത്തി; വിദേശവനിതക്ക് ആശുപത്രി ബില്‍ 40,000 ദിര്‍ഹം

ദുബായ്- മകളോടൊപ്പം ക്രിസ്മസ് ചെലവഴിക്കാന്‍ ദുബായിലെത്തിയ ബ്രിട്ടീഷ് വയോധിക രണ്ടു മാസത്തിലേറെയായി ആശുപത്രിയില്‍. ഡിസംബര്‍ ആദ്യം ദുബായിലെത്തി ഏഴാം ദിവസം ന്യൂമോണിയ ബാധിച്ച് കുഴഞ്ഞു വീണതാണ് 78 കാരി മാര്‍ഗോ. ഇപ്പോള്‍ ആശുപത്രി ബില്‍ 40,000 ദിര്‍ഹം കടന്നതോടെ ബില്ലടക്കാന്‍ കഴിയാതെ 57 കാരി മകള്‍ ലിഡിയ ആഷസ്റ്റ് ദുരിതത്തിലായി.

ബ്രിട്ടീഷ് ഇന്‍ഷുറന്‍സുള്ള മാതാവിന് ഇവിടെ കവറേജ് ലഭിക്കുമെന്നാണ് കരുതിയിരുന്നതെന്ന് ലിഡിയ പറയുന്നു. ന്യൂകാസിലില്‍നിന്ന് ഡിസംബര്‍ ആദ്യം ദുബായിലെത്തിയ മാതാപിതാക്കളില്‍ പിതാവ് ടോം ആഷസ്റ്റിനേയും ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരുന്നെങ്കിലും രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തു.

വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കാന്‍ യു.കെയില്‍ താമസിക്കുന്ന സഹോദരനാണ് വിമാന ടിക്കറ്റ് സമ്മാനിച്ചിരുന്നത്. മാതാപിതാക്കള്‍ക്ക് പിന്നലെ സഹോദരനും ദുബായിലെത്തിയിരുന്നു.

ബാത്ത്‌റൂമില്‍ വീണതിനെ തുടര്‍ന്ന് ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ടൂറിസ്റ്റ് വിസയിലെത്തിയ മാതാപിതാക്കള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തില്ലെന്ന് മനസ്സിലായത്. മാര്‍ഗോയെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചിരുന്നത്. രണ്ടും ദിവസം കഴിഞ്ഞ് അസുഖം ബാധിച്ച ടോമിന് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്.

2010 ല്‍ യു.എ.ഇയിലെത്തിയ ലിഡിയ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലാണ് ചോദ്യം ചെയ്യുന്നത്. സമ്പാദ്യമെല്ലാം കൊണ്ട് ഭര്‍ത്താവ് കടന്നുകളഞ്ഞ അവര്‍ക്കാകട്ടെ ആശുപത്രി ബില്ലടക്കാന്‍ മുന്നില്‍ വഴികളൊന്നുമില്ല. മാതാപിതാക്കള്‍ക്ക് ടിക്കറ്റ് നല്‍കി ദുബായിലെത്തിച്ച മകന് നിലവില്‍ ജോലിയുമില്ല.

 

 

Latest News