മസ്‌കത്തില്‍നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മസ്‌കത്ത്- ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകള്‍ക്ക്  നിരക്കിളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഫെബ്രുവരി പത്തുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ് ലഭിക്കുക. ഒക്ടോബര്‍ വരെ യാത്ര ചെയ്യാം.
മസ്‌കത്തില്‍ നിന്ന് കൊച്ചിയിലേക്ക് 43 റിയാല്‍, കോഴിക്കോട്ടേക്ക് 40 റിയാല്‍ എന്നിങ്ങനെയാണ് കുറഞ്ഞ നിരക്ക്.
തിരുവനന്തപുരത്തേക്ക് 43 റിയാല്‍ മുതലും കണ്ണൂരിലേക്ക് 35 റിയാല്‍ മുതലുമാണ്
ടിക്കറ്റ് നിരക്ക്.

 

Latest News