മനാമ- നാടകാചാര്യന്‍ എന്‍.എന്‍. പിള്ളയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്, ബഹ്‌റൈന്‍ കേരളീയസമാജം സംഘടിപ്പിക്കുന്ന എന്‍. എന്‍. പിള്ള അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി. സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആരംഭിച്ച ഉത്സവം ഒമ്പതിന് സമാപിക്കും.
പ്രമുഖ സിനിമാ ,നാടകപ്രവര്‍ത്തകരായ വിജയരാഘവന്‍, ഹരിലാല്‍ എന്നിവര്‍ അതിഥികളായി എത്തി. നാടകോത്സവത്തില്‍ 10 നാടകങ്ങള്‍ അരങ്ങിലെത്തും. മോഹന്‍രാജ് സംവിധാനംചെയ്ത പ്രൊഫൈല്‍ ഡ്രാമ' ഞാന്‍ ആണ് ആദ്യ ദിവസത്തെ അരങ്ങേറ്റം. തുടര്‍ന്ന് എന്‍ എന്‍ പിള്ള അനുസ്മരണം ചടങ്ങ് നടത്തി.
രണ്ടാം ദിവസമായ ഫെബ്രുവരി 8 ന് 8 മണിക്ക് നാടകം '. ഗുഡ് നൈറ്റ്', സംവിധാനം കൃഷ്ണകുമാര്‍ പയ്യന്നൂര്‍. 8.45നു നാടകം 'കുടുംബയോഗം, സംവിധാനംഹരീഷ് മേനോന്‍. 9.30നു നാടകം 'ഗറില്ല' സംവിധാനം. ഷാഗിത്ത് രമേഷ്
അവസാന ദിവസമായ ഫെബ്രുവരി ഒമ്പതിന് 8 മണിക്ക് നാടകം 'അണ്ടര്‍വെയര്‍'സംവിധാനം .മനോജ് തേജസ്വിനി. 9മണിക്ക് നാടകം'കണക്ക് ചെമ്പകരാമന്‍' സംവിധാനം മനോഹരന്‍പാവറട്ടി തുടര്‍ന്ന് 10 മണിക്ക് എന്‍. എന്‍. പിള്ള ജന്മശതാബ്ദി നാടകോത്സവത്തിന്റെ സമാപന സമ്മേളനവും നടക്കും.