കുവൈത്തില്‍ 66 റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്ക് വിലക്ക്

കുവൈത്ത് സിറ്റി- മറ്റുള്ളവര്‍ റിക്രൂട്ട് ചെയ്ത് കൊണ്ടുവന്ന ഗാര്‍ഹിക തൊഴിലാളികളെ സ്വന്തം നിലയില്‍ വിതരണം ചെയ്ത സ്ഥാപനങ്ങള്‍ക്ക് വിലക്ക്.  66 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫിസുകളുടെ ലൈസന്‍സ് മൂന്നു മാസത്തേക്കു  മരവിപ്പിച്ചു. കഴിഞ്ഞ 3 വര്‍ഷത്തിനിടെ നടത്തിയ നിരീക്ഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടിയെന്നു ധനമന്ത്രി മറിയം അല്‍ അഖീല്‍ പാര്‍ലമെന്റില്‍ ഫൈസല്‍ അല്‍ കന്ദരിയുടെ ചോദ്യത്തിനു മറുപടി പറഞ്ഞു.
കരാര്‍ വ്യവസ്ഥകള്‍ക്ക് വിപരീതമായ ഇടപാടുകളും ചില സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കണ്ടെത്തി.
തൊഴിലുടമക്ക് തൊഴിലാളിയെ 24 മണിക്കൂറിനകം കൈമാറണമെന്ന നിര്‍ദേശം പാലിക്കപ്പെടാത്ത ഓഫിസുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചതായി മന്ത്രി പറഞ്ഞു.

 

Latest News