ഗള്‍ഫ് പ്രതിരോധ മന്ത്രിമാര്‍ ലഖ്‌നൗ പ്രതിരോധ മേളയില്‍

ദുബായ്- ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നടക്കുന്ന ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ എത്തിയ യു.എ.ഇ പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിന്‍ അഹമ്മദ്  അല്‍ ബൊവാര്‍ദി, ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദ്ര്‍ ബിന്‍ സൌദ് അല്‍ ബുസൈദി എന്നിവര്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. വെവ്വേറെ നടന്ന കൂടിക്കാഴ്ചകളില്‍ മേഖലാരാജ്യാന്തര വിഷയങ്ങള്‍ ചര്‍ച്ചചെയ്തു.
സൈനിക പ്രതിരോധ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ധാരണയായി. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സയ്യിദ് ബദ്ര്‍ ബിന്‍ സൗദ് പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും കൂടിക്കാഴ്ച നടത്തി. ഒമാന്റെ പുതിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദിന് മോഡി ആശംസകള്‍ നേര്‍ന്നു. എക്‌സ്േപായുടെ വിവിധ പവലിയനുകളില്‍ വിദേശകാര്യമന്ത്രിമാര്‍ സന്ദര്‍ശനം നടത്തി. മേള നാളെ സമാപിക്കും.

 

Latest News