Sorry, you need to enable JavaScript to visit this website.
Friday , August   14, 2020
Friday , August   14, 2020

മുഖ സൗന്ദര്യത്തിനുള്ള വഴികൾ...

മുഖസൗന്ദര്യമെന്നത് പല ഘടകങ്ങൾ ഒത്തിണങ്ങിയതാണ്. ഇതിൽ പലരും നിറം മാത്രമാണ് പ്രധാനമെന്നു കരുതുന്നത്. എന്നാൽ ഇതല്ല, വാസ്തവം. നല്ല ഭംഗിയുള്ള കണ്ണും മൂക്കും ചുണ്ടുമെല്ലാം ഇതിൽ പെടുന്നു. മുഖത്തിന് എത്ര ഭംഗിയുണ്ടെങ്കിലും ഇതെല്ലാം നശിപ്പിയ്ക്കുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട്. മുഖത്തെ പാടുകൾ, വടുക്കൾ, കുത്തുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ മിക്കവാറും പേരുടെ മുഖ സൗന്ദര്യം കെടുത്തുന്നവയാണ്. മുഖത്തെ പാടുകൾ നീക്കാൻ കൃത്രിമ വഴികൾ തേടുന്നവരുണ്ട്. കൃത്രിമ വഴികൾ ഒരിക്കലും നല്ലതല്ല. കാരണം ഫലം നൽകിയാലും പലപ്പോഴും പാർശ്വഫലങ്ങളുമുണ്ടാക്കുന്ന ഒന്നാണത്. ഏതിനുമെന്ന പോലെ മുഖത്തെ പാടുകൾ നീക്കാൻ സഹായകമായ പല വഴികളുമുണ്ട്. കൃത്യമായി ചെയ്താൽ പൂർണഫലം ഉറപ്പു നൽകുന്ന പ്രകൃതിദത്ത വഴികൾ. മുഖത്തെ പാടുകൾ നീക്കാനുള്ള ചില പ്രകൃതിദത്ത വഴികളെക്കുറിച്ചറിയൂ, യാതൊരു ദോഷവുമില്ലാതെ മുഖസൗന്ദര്യം വർദ്ധിപ്പിയ്ക്കുന്ന ചില വഴികൾ. മുഖത്തിന് തിളക്കവും മൃദുത്വവുമെല്ലാം വർദ്ധിപ്പിയ്ക്കുന്ന ചില വഴികളും കൂടിയാണിത്. ഇതിന്റെ ചേരുവകൾ എളുപ്പത്തിൽ തന്നെ സംഘടിപ്പിയ്ക്കാവുന്നതും. 

ഒലീവ് ഓയിൽ
ഒലീവ് ഓയിൽ സൗന്ദര്യ സംരക്ഷണത്തിന് ഏറെ മികച്ചതാണ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ആരോഗ്യത്തിന് എന്ന പോലെ ചർമ സൗന്ദര്യത്തിനും ഏറെ മികച്ച ഒന്നാണ്. ഒലീവ് ഓയിൽ മുഖത്തു പുരട്ടിയ ശേഷം വെയിൽ കൊള്ളുന്നത് മുഖത്തെ പാടുകൾ നീങ്ങാൻ സഹായിക്കുന്ന ഒന്നാണ്. 

എള്ളെണ്ണ 
മുഖത്തെ പാടുകൾ മാറ്റാൻ സഹായിക്കുന്ന പലതരം മരുന്നുകളുണ്ട്. ചില വീട്ടുവൈദ്യങ്ങളും. ഇതിൽ ഒന്നാണ് നാം പാചകത്തിനും മറ്റും ഉപയോഗിയ്ക്കുന്ന നല്ലെണ്ണ അഥവാ എള്ളെണ്ണ. എള്ളെണ്ണ പല വിധത്തിൽ ഉപയോഗിയ്ക്കുന്നതു മുഖത്തെ പാടുകൾ പോകാൻ സഹായിക്കും.  

വൈറ്റമിൻ ഇ ഓയിൽ 
വൈറ്റമിൻ ഇ ഓയിൽ ക്യാപ്‌സൂളുകൾ വാങ്ങാൻ ലഭിയ്ക്കും. ഇതിൽ നിന്നും എണ്ണയെടുത്ത് ഇതിൽ എള്ളെണ്ണയും കലർത്തി അൽപനാൾ അടുപ്പിച്ചു പുരട്ടുക. ബദാം ഓയിൽ, എള്ളെണ്ണ എന്നിവ മുഖത്തു പുരട്ടി മസാജ് ചെയ്യുക. അൽപം കഴിയുമ്പോൾ കഴുകാം. ഇതും മുഖത്തെ പാടുകൾ നീക്കാൻ സഹായിക്കും. 

കറ്റാർവാഴ ജെൽ
കറ്റാർവാഴ ജെൽ, എള്ളെണ്ണ എന്നിവ കലർത്തി മുഖത്തു പുരട്ടുക. അൽപം കഴിയുമ്പോൾ കഴുകാം. ഇതും നല്ലതാണ്.റോസ്‌മേരി എസൻഷ്യൽ ഓയിൽ, എള്ളെണ്ണ എന്നിവ കലർത്തി പുരട്ടുന്നതും നല്ലതാണ്. എള്ളെണ്ണയിൽ അൽപം കാപ്പിപ്പൊടിയും ചെറുനാരങ്ങാനീരും എള്ളെണ്ണയിൽ അൽപം കാപ്പിപ്പൊടിയും ചെറുനാരങ്ങാനീരും കലർത്തി മുഖത്തു പുരട്ടി മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്. ഇതും മുഖത്തെ പാടുകൾ അകലാൻ സഹായിക്കും. എള്ളെണ്ണ തനിയെ എള്ളെണ്ണ തനിയെ മുഖത്തു പുരട്ടുന്നതും നല്ലതാണ്. മുഖത്തിന് ഈർപ്പം നൽകാനും പാടുകൾ നീങ്ങാനുമെല്ലാം ഈ വഴികൾ അടുപ്പിച്ച് അൽപനാളുകൾ ചെയ്യാം. മുഖത്തെ എണ്ണമയം നീക്കാൻ കടലമാവോ പയറുപൊടിയോ ഉപയോഗിയ്ക്കാം. എള്ളെണ്ണ, ഒലീവ് ഓയിൽ എന്നിവ കലർത്തുക. ഇതിൽ ബ്രൗൺ ഷുഗർ ചേർത്ത് മുഖത്തു പുരട്ടി മസാജ് ചെയ്യുക. അൽപം കഴിഞ്ഞ് കഴുകാം. ഇത മുഖത്തെ പാടുകൾ അകലാൻ സഹായിക്കും. 

സവാളനീര് 
ഒരു ടേബിൾസ്പൂൺ സവാളനീര്, രണ്ട് ടേബിൾസ്പൂൺ തേൻ എന്നിവ കൂട്ടിക്കലർത്തി മുഖത്തെ പാടുകളിൽ തേച്ച് പതിനഞ്ച് മിനുട്ട് ഇരിക്കുക. ശേഷം മുഖം കഴുകാം. ഇത് ഏറെ ഫലപ്രദമായ മാർഗ്ഗമാണ്. 

നാരങ്ങനീരും തക്കാളി ജ്യൂസും
നാരങ്ങനീരും തക്കാളി ജ്യൂസും കലർത്തി മുഖത്ത് തേച്ചാൽ മുഖത്തെ ഇരുണ്ട നിറവും, പാടുകളും, ചുണങ്ങും, നിറവ്യത്യാസങ്ങളും മാറി തിളക്കം ലഭിക്കും. മുഖത്തെ തവിട്ട് നിറമുള്ള പാടുകൾ നീക്കാൻ മികച്ച ഒരു മാർഗ്ഗമാണിത്. തക്കാളി ജ്യൂസ്, ബട്ടർ മിൽക്ക് തക്കാളി ജ്യൂസ്, ബട്ടർ മിൽക്ക് എന്നിവ മിക്‌സ് ചെയ്തുണ്ടാക്കുന്ന ക്രീം ഏറെ ഫലപ്രദമാണ്. നാല് ടേബിൾ സ്പൂൺ ബട്ടർമിൽക്ക് രണ്ട് ടേബിൾസ്പൂൺ തക്കാളി ജ്യൂസുമായി മിക്‌സ് ചെയ്യുക. ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിക്കുക

Latest News