Sorry, you need to enable JavaScript to visit this website.

ഉത്തമം ഉലുവ...

ഭക്ഷണ വിഭവങ്ങൾക്ക് സ്വാദും മണവും നൽകുന്നതിനും ആയുർവേദ ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഉലുവ. മലയാളി ഒരിക്കലും ഉപേക്ഷിക്കാത്ത ഒന്നാണ് ഉലുവ. ഭക്ഷണത്തിന് രുചി കൂട്ടുന്നതിനു പുറമേ ധാരാളം ഔഷധ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്. പ്രോട്ടീൻ, വിറ്റാമിൻ സി, പൊട്ടാസ്യം അയൺ എന്നിവ സമൃദ്ധമായി ഉലുവയിൽ അടങ്ങിയിട്ടുണ്ട്. സ്ത്രീകളെ സംബന്ധിക്കുന്ന ധാരാളം ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഔഷധ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്. 
മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതു കൂടാതെ ക്ഷോഭം കുറയ്ക്കുന്നതിനും ഉലുവ സഹായകരമാണ്. പ്രമേഹത്തിനുള്ള ഫലപ്രദമായ ഒരു ഔഷധമായി ഉലുവ കണക്കാക്കപ്പെടുന്നു. ഭക്ഷണത്തോടൊപ്പം 25 ഗ്രാം ഉലുവ സേവിക്കുന്നത് പ്രമേഹരോഗത്തെ പൂർണ്ണമായും ഇല്ലായ്മ ചെയ്യുമെന്നാണ് ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ നിഗമനം. രക്തത്തിലെ കൊളസ്‌ട്രോൾ, െ്രെടഗഌസറൈഡ് ഇവയുടെ അളവ് കുറയ്ക്കാനും ഉലുവ സഹായകരമാണ്. കൂടാതെ രക്താതിസാരം, അഗ്‌നിമാന്ദ്യം, മഹോദരം, വാതം, കഫദോഷങ്ങൾ, ഛർദ്ദി, കൃമിശല്യം, അർശ്ശസ്, ചുമ, വിളർച്ച തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നായും ഉലുവ ഉപയോഗിക്കുന്നുണ്ട്. പ്രസവശേഷം മുലപ്പാൽ വർദ്ധിക്കുന്നതിന് അരിയോടൊപ്പം ഉലുവയും ചേർത്ത് കഞ്ഞിയുണ്ടാക്കി കുടിച്ചാൽ നല്ലതാണ്. ഉലുവ വറുത്തുപൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിച്ചാൽ ധാതുപുഷ്ടിയുണ്ടാകും. ശരീരത്തിനുണ്ടാകുന്ന ദുർഗന്ധം മാറുന്നതിന് ഉലുവ പതിവായി അരച്ച് ദേഹത്ത് പുരട്ടിക്കുളിച്ചാൽ ശമനമുണ്ടാകും. ഉലുവയിലടങ്ങിയ സാപോണിൻസ് എന്ന രാസവസ്തു പുരുഷലൈംഗിക ഹോർമോണായ ടെസ്‌റ്റോസ്റ്റീറോണിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നുവെന്ന് ഓസ്‌ട്രേലിയയിലെ സെന്റർ ഫോർ ഇന്റഗ്രേറ്റീവ് ക്ലിനിക്കൽ ആൻഡ് മോളിക്യുലാർ മെഡിസിൻ സംഘടിപ്പിച്ച പഠനങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

കൊളസ്‌ട്രോൾ കുറയ്ക്കാൻ: 
എൽ.ഡി.എൽ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാര മാർഗമാണ് ഉലുവ. 

ഹൃദയാരോഗ്യത്തിന്: 
ഉലുവയിൽ അടങ്ങിയിരിക്കുന്ന ഗാലക്ടോമാനിൻ ഹൃദയാഘാത സാദ്ധ്യതയും അമിതമായ ഹൃദയമിടിപ്പും കുറയ്ക്കും 

പ്രമേഹത്തിന്: 
ഇൻസുലിന്റെ ഉൽപാദനത്തെ സഹായിക്കുന്ന ഘടകങ്ങൾ ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് ഉലുവ ഫലപ്രദമാണ്. ഗാലക്ടോമാനിൻ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ അളവ് ആഗിരണം ചെയ്യും.

ദഹനത്തിന്: 
ഭക്ഷണത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യും.

പനിയ്ക്ക്: 
ഉലുവയിൽ അടങ്ങിയിരിക്കുന്ന ഒരു തരം പശ ചുമയ്ക്കും തൊണ്ടവേദനയ്ക്കും ഫലപ്രദമാണ്. 

ഭാരം കുറയാൻ: 
ഉലുവ വെള്ളത്തിൽ കുതിർത്ത് അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് അമിതഭാരം കുറയാൻ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ വിശപ്പ് നിയന്ത്രിക്കും.
 

Latest News