ഇന്ത്യയിലേക്ക് 269 ദിര്‍ഹം നിരക്കുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കോഴിക്കോട്ടേക്ക് 279

ദുബായ്- യു.എ.ഇയില്‍നിന്ന് കോഴിക്കോട് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ദുബായില്‍നിന്നും ഷാര്‍ജയില്‍നിന്നും കോഴിക്കോട്ടേക്ക് 279 ദിര്‍ഹമാണ് നിരക്ക്. ഒക്ടോബര്‍ 24 വരെ തുടരുന്ന നിരക്കിളവ് ഇന്നലെ പ്രാബല്യത്തില്‍വന്നു.
ഷാര്‍ജയില്‍നിന്ന് മുംബൈയിലേക്ക് 269 ദിര്‍ഹവും ദുബായില്‍നിന്ന് മുംബൈയിലേക്ക് 289 ദിര്‍ഹവുമാണ് നിരക്ക്.
തിരുവനന്തപരും, തിരുച്ചിറപ്പള്ളി, സൂറത്ത് തുടങ്ങിയ നഗരങ്ങളിലേക്കും ദിര്‍ഹം 390 വരെ നിരക്കിളവുണ്ട്. വണ്‍വേ ടിക്കറ്റുകള്‍ക്കാണ് ഇളവെന്നും ട്രാന്‍സാക് ഷന്‍ ഫീ അടക്കമുള്ള നിബന്ധനകള്‍ ബാധകമാണെന്നും ബജറ്റ് വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

 

Latest News