നല്ല കാമുകിയാണ് ഞാനെന്ന് എന്റെ  കാമുകര്‍ക്ക് അറിയാം - വീണ നന്ദകുമാര്‍

കൊച്ചി-കഴിഞ്ഞ വര്‍ഷം മലയാള സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരിയായ നായികാ നടിയാണ് വീണ നന്ദകുമാര്‍. ആസിഫ് അലി നായകനായ 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ശേഷം വീണ ചില അഭിമുഖങ്ങളില്‍ തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ് വീണ.
'പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ? ജീവിതത്തില്‍ എനിക്കും ചില പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ ബ്രേക്കപ്പുകളും. ഒരു പ്രണയത്തെ കുറിച്ചും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. ആ സമയത്ത് അത് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ഒരു നല്ല പ്രണയിനിയാണ് ഞാനെന്ന് എന്റെ കാമുക•ാരോട് ചോദിച്ചാല്‍ പറയും. നിലവില്‍ ഞാന്‍ എന്നെ തന്നെ പ്രണയിച്ചു കൊണ്ടിരിക്കുകയാണ്. ഒപ്പം ചുറ്റുമുള്ള ആള്‍ക്കാരെയും പ്രണയിക്കുന്നു.'
'ബ്രേക്കപ്പായ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങള്‍ തന്നെയാണ്. അതില്‍ എന്റെ കാമുക•ാര്‍ മുതല്‍ ഞാന്‍ പരിചയപ്പെട്ട ആളുകള്‍ വരെ. എല്ലാം നല്ലതിനു വേണ്ടിയാണെന്ന വിശ്വസിക്കുന്ന ആളാണ് ഞാന്‍. ചിലപ്പോള്‍ എന്റെ ജീവിത്തില്‍ മോശം അനുഭവങ്ങള്‍ നേരിട്ടില്ലായിരുന്നെങ്കില്‍ ഞാനിന്നൊരു നടിയായി മാറില്ലായിരുന്നു.' ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ വീണ പറഞ്ഞു. 

Latest News