കൊറോണ; സ്വന്തം വിവാഹചടങ്ങുകള്‍ 10 മിനിറ്റില്‍ പൂര്‍ത്തിയാക്കി രോഗികളുടെ അടുത്ത് തിരിച്ചെത്തി ഡോക്ടര്‍

ബീജിങ്- കൊറോണ ഭീതി വ്യാപിക്കുന്ന ചൈനയില്‍ മരണത്തിന്റെയും രോഗബാധിതരുടെയും കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ആരോഗ്യവകുപ്പുകളും സര്‍ക്കാരുകളും ഒറ്റക്കെട്ടായി  ഈ വൈറസിനെ തടയാന്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യമേഖലയിലുള്ള മറ്റുള്ളവര്‍ക്ക് പ്രചോദനവും മാതൃകയുമാകുകയാണ് ചൈനയിലെ ഒരു ഡോക്ടര്‍. ലീ ഷീക്യാങ് ആണ് തന്റെ വിവാഹദിവസം പോലും ആശുപത്രിയില്‍ എത്തി സേവനം അനുഷ്ഠിച്ചത് .

രാജ്യത്ത് കൊറോണ മരണങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ തന്റെ സ്വന്തം വിവാഹത്തിന് വെറും പത്ത് മിനിറ്റ് മാത്രമാണ് ഈ ഡോക്ടര്‍ ചെലവിട്ടത്. യൂ ഹോങ്യാങ് ആണ് വധു.. ഷീ ക്യാങ് വിവാഹ ചടങ്ങുകള്‍ വേഗം പൂര്‍ത്തിയാക്കി തന്റെ കൃത്യനിര്‍വഹണത്തിനായി മടങ്ങിയെത്തുകയായിരുന്നു. നേരത്തെ തന്നെ നിശ്ചയിച്ചതിനാലാണ് കൊറോണ പടരുന്ന സാഹചര്യത്തിലും വിവാഹം നടത്തേണ്ടി വന്നതെന്നാണ് ഡോക്ടറുടെ പ്രതികരണം. ദമ്പതികള്‍ അടക്കം അഞ്ച് പേരായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. പരമ്പരാഗത ചടങ്ങുകളെല്ലാം ഒഴിവാക്കിയായിരുന്നു വിവാഹം.

Latest News