മലപ്പുറത്ത് എത്തിയ വിദേശവനിതയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി- കൊച്ചിയില്‍ തായ് ലന്‍ഡ് സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ ഇവരെ  ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് എ.സി.പി ലാല്‍ജി പറഞ്ഞു.

യുവതിയുടെ മകന്‍ മലപ്പുറത്തുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവര്‍ കേരളത്തില്‍ വരാറുണ്ടായിരുന്നു. ഇതിനിടയിലാണ് മുഹമ്മദ് ഇന്‍സാഫിനെ പരിചയപ്പെട്ടത്.

മുഹമ്മദ് ഇന്‍സാഫിന്റെ സുഹൃത്തായ അന്‍സാരിയാണ് കൊച്ചിയിലെ ഹോട്ടലില്‍ മുറിയെടുത്തത്. തുടര്‍ന്ന് യുവതിയെ ഹോട്ടല്‍ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News