കൊച്ചി-ഗായകന് യേശുദാസിന്റെ സഹോദരന് കെ.ജെ. ജസ്റ്റിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കനാട് അത്താണിയില്‍ സെയ്ന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. രാത്രിയായിട്ടും ജസ്റ്റിന് വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോഴാണ് ഒരാളുടെ മൃതദേഹം മുളവുകാട് പോലീസ് സ്റ്റേഷന് പരിധിയില്‍ കണ്ടുവെന്ന വിവരം ലഭിച്ചത്.
തുടര്‍ന്ന് ബന്ധുക്കള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പരേതരായ സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ജിജിയാണ് ഭാര്യ. യേശുദാസിനു പുറമെ ആന്റപ്പന്, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ എന്നിവര്‍ സഹോദരങ്ങളാണ്.






