ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം 

തിരുവനന്തപുരം- നാഗര്‍കോവില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരേ പീഡനശ്രമം. കണ്ടക്ടര്‍ക്കെതിരെ യാത്രക്കാരി പരാതി നല്‍കി. ബസ് പാറശ്ശാലയില്‍ പൊലീസ് പിടിച്ചിട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം.തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കയറിയ യാത്രക്കാരിയോട് കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നാണ് പരാതി.ബസ് പാറശ്ശാലയില്‍ എത്തിയപ്പോള്‍ യുവതി ബഹളം വയ്ക്കുകയും ബസ് നിര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസുകാര്‍ നാട്ടുകാരോട് ആദ്യം തട്ടിക്കയറിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Latest News