Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ അഴിമതി പണം വീണ്ടെടുക്കുന്നതിന് തീവ്രശ്രമം

മാസിൻ അൽകഹ്‌മോസ് 

റിയാദ് - അഴിമതികളിലൂടെ പൊതുഖജനാവിൽനിന്ന് നഷ്ടപ്പെട്ട പണം കുറ്റക്കാരിൽ നിന്ന് വീണ്ടെടുക്കുന്നതിന് തീവ്രശ്രമം തുടരുന്നതായി കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ പ്രസിഡന്റ് മാസിൻ ബിൻ ഇബ്രാഹിം അൽകഹ്‌മോസ് പറഞ്ഞു.

ജി-20 രാജ്യങ്ങളിലെ അഴിമതി വിരുദ്ധ ഏജൻസികളുടെ പ്രഥമ യോഗം റിയാദിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ അഴിമതി വിരുദ്ധ ഏജൻസികൾ തമ്മിലെ സഹകരണത്തിന്റെ പ്രാധാന്യം സൗദി അറേബ്യ മനസ്സിലാക്കുന്നു. ഇതിന്റെ ഭാഗമായാണ് ജി-20 രാജ്യങ്ങളിലെ അഴിമതി വിരുദ്ധ ഏജൻസികളുടെ ചുമതലയുള്ള മന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കണമെന്ന നിർദേശം കഴിഞ്ഞ വർഷം സൗദി അറേബ്യ മുന്നോട്ടുവെച്ചത്.  അഴിമതി വിരുദ്ധ പോരാട്ടത്തിനുള്ള യു.എൻ കരാർ, അറബ് കരാർ, ഗൾഫ് സഹകരണ കൗൺസിൽ, ജി-20 അടക്കമുള്ള സഹകരണ സംവിധാനങ്ങൾ വഴി അഴിമതി വിരുദ്ധ പോരാട്ട മേഖലയിൽ ആഗോള തലത്തിൽ പങ്കാളിത്തവും സഹകരണവും ശക്തമാക്കുന്നതിന് സൗദി അറേബ്യ കിണഞ്ഞുശ്രമിച്ചുവരികയാണ്. അഴിമതി വിരുദ്ധ പോരാട്ടത്തിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രത്യേക ശ്രദ്ധയും താൽപര്യവുമാണ് നൽകുന്നത്.

അഴിമതി കേസ് പ്രതികളെ ശിക്ഷിക്കുന്നതിനും അഴിമതിയിലൂടെ തട്ടിയെടുക്കപ്പെട്ട പണം വീണ്ടെടുക്കുന്നതിനും അഴിമതി കേസ് പ്രതികൾ എത്ര വലിയ നേതാക്കാണെങ്കിലും അവർക്കെതിരെ അന്വേഷണം നടത്തി നിയമാനുസൃത നടപടികളെടുക്കുന്നതിനും ഈ മേഖലയിലെ ശ്രമങ്ങൾ ഏകീകരിക്കുന്നതിനും അഴിമതി കേസുകളിൽ നടപടികൾ വേഗത്തിലാക്കുന്നതിനും അഴിമതി വിരുദ്ധ പോരാട്ട മേഖലയിൽ പ്രവർത്തിച്ചിരുന്ന വിവിധ സർക്കാർ വകുപ്പുകളെയും ഏജൻസികളെയും ദേശീയ അഴിമതി വിരുദ്ധ കമ്മീഷനിൽ ലയിപ്പിച്ച് കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ എന്ന പേരിൽ പുതിയ ഏജൻസി സ്ഥാപിച്ചു. സർവ മേഖലകളിലും അഴിമതി വിരുദ്ധ പോരാട്ടത്തിന് വലിയ ശ്രമങ്ങളാണ് രാജ്യം ഇപ്പോൾ നടത്തുന്നതെന്നും മാസിൻ അൽകഹ്‌മോസ് പറഞ്ഞു.

Latest News