ബുറൈദയിൽ സാഹിർ ക്യാമറ നശിപ്പിച്ച  യുവാവ് അറസ്റ്റിൽ

ബുറൈദ - ഗതാഗത നിയമലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന സാഹിർ സംവിധാനത്തിനു കീഴിലെ ക്യാമറ അഗ്നിക്കിരയാക്കിയ യുവാവിനെ അൽഖസീമിൽനിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. അൽഖസീമിൽ പ്രധാന റോഡിനു സമീപം സ്ഥാപിച്ച സാഹിർ ക്യാമറയാണ് യുവാവ് അഗ്നിക്കിരയാക്കിയത്. ശിരോവസ്ത്രം ഉപയോഗിച്ച് മുഖം മറച്ച യുവാവ് പെട്രോളൊഴിച്ച് ക്യാമറക്ക് തീ കൊളുത്തി ഓടിമറയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമീപത്ത് സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. ഈ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

 

Latest News