സോഷ്യല്‍മീഡിയ താര ദമ്പതികള്‍ ഖാലിദും സല്‍മയും കേരളത്തില്‍

ദുബായ്- യു.എ.ഇയിലെ സെലിബ്രിറ്റി സോഷ്യല്‍ മീഡിയ താരദമ്പതികളായ ഖാലിദും സലാമ അല്‍ അമേരിയും കേരളത്തില്‍. കൊച്ചിയിലെ പ്രശസ്തരായ ചായക്കട ദമ്പതികളെ ഇരുവരും സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കൊച്ചിയിലെ ഗാന്ധിനഗറില്‍ ശ്രീ ബാലാജി കോഫി ഹൗസില്‍' എത്തിയാണ് അവിടെ ചായ വില്‍ക്കുന്ന ദമ്പതികളായ വിജയന്‍ കെ. ആര്‍, മോഹന എന്നിവരെ ഇരുവരും കണ്ടുമുട്ടിയത്.
യു.എ.ഇയിലെ ഏറ്റവും ജനപ്രിയരായ വ്‌ളോഗര്‍മാരാണ് ഖാലിദും സല്‍മയും. ചായക്കടയിലൂടെ ലഭിക്കുന്ന വരുമാനവുമായി ലോകം ചുറ്റുന്ന ദമ്പതികളാണ് വിജയനും മോഹനയും. ഇവരെക്കുറിച്ച് വായിച്ചറിഞ്ഞാണ് ഇരുവരും ഇവിടെ എത്തിയത്.
കേരളത്തിന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം വ്യക്തികളെക്കുറിച്ച് അറിയാനാണ് തങ്ങളുടെ യാത്രയെന്നും ഖാലിദും സല്‍മയും പറഞ്ഞു. അത്ഭുത നാടാണ് കേരളം. മനോഹരം. ലക്ഷക്കണക്കിന് അധ്വാനശീലരെ യു.എ.ഇക്ക് സംഭാവന ചെയ്ത നാട്- ഇരുവരും പറഞ്ഞു.

http://www.malayalamnewsdaily.com/sites/default/files/filefield_paths/tea.jpg

 

Latest News