മോഡി താജ്മഹല്‍ വരെ വില്‍ക്കും; പരിഹസിച്ച് രാഹുല്‍

ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോഡി എല്ലാം വില്‍ക്കുകയാണെന്നും ഒരു ദിവസം അദ്ദേഹം താജ്മഹല്‍ വരെ വില്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു. ജന്‍ഗ്പുരയില്‍ ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച കോണ്‍ഗ്രസ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യമെല്ലാം മോഡി പറഞ്ഞെങ്കിലും ആഗ്രയില്‍ ഒരു ഫാക്ടറി പോലും നിര്‍മ്മിച്ചിട്ടില്ല. മോഡിക്ക് മതത്തെക്കുറിച്ച് ഒരു അറിവുമില്ലെന്നും അക്രമത്തെക്കുറിച്ച് ഒരു വിശുദ്ധ ഗ്രന്ഥവും പറയുന്നില്ലെന്നും അക്രമം വ്യാപിപ്പിക്കലാണ് ബി.ജെ.പിയുടെ ജോലിയെന്നും രാഹുല്‍ ആരോപിച്ചു.

Latest News