Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ മേല്‍വിലാസ രജിസ്‌ട്രേഷന്‍ നടത്തിയത് 2,34,000 പേര്‍

ദോഹ- പ്രവാസികള്‍ക്കും ബാധകമായ ദേശീയ മേല്‍വിലാസ നിയമ പ്രകാരം ഖത്തറില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതു 2,34,000 വ്യക്തികള്‍. ഇവയില്‍ 2,27,000 പേര്‍ റജിസ്റ്റര്‍ ചെയ്തതു മെട്രാഷ്-2 വഴി. രാജ്യത്തെ 18 വയസ്സ് പൂര്‍ത്തിയായ എല്ലാ പൗരന്മാരും പ്രവാസികളും നിര്‍ബന്ധമായും വ്യക്തിഗത രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം.
മെട്രാഷ് 2 വഴി തന്നെ രജിസ്റ്റര്‍ ചെയ്താല്‍ സേവന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. ആറ് മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 5,000 റിയാല്‍ പിഴ നല്‍കേണ്ടിവരും.
പൊതുസുരക്ഷാ വകുപ്പിലെ ദേശീയ മേല്‍വിലാസ വിഭാഗം മേധാവി ലെഫ.കേണല്‍ അബ്ദുല്ല സയിദ് അല്‍ സഹ്‌ലി, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡയറക്ടറേറ്റ് ഓഫിസര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അലി അല്‍ഖുവാരി, പൗരത്വയാത്രാ ഡോക്യുമെന്റ് വിഭാഗം മേധാവി മേജര്‍ ഖാമിസ് സാദ് അല്‍ മുഹന്നദി, ഏകീകൃത സേവന വകുപ്പ് പ്രതിനിധി ക്യാപ്റ്റന്‍ മുഹമ്മദ് ഹസന്‍ അല്‍ ഹെയ്ദൂസ് എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

 

Latest News