നോര്‍ക്ക നിയമസഹായത്തിലൂടെ ഒമാനില്‍നിന്ന് ആദ്യ പ്രവാസി നാട്ടിലെത്തി

മസ്‌ക്കത്ത്- നോര്‍ക്ക റൂട്ട്‌സിന്റെ  പ്രവാസി  നിയമ  സഹായ പദ്ധതിയിലൂടെ  ഇതാദ്യമായി മലാളി ഒമാനിലെ പോലീസ് കസ്റ്റഡിയില്‍നിന്നു മോചിതനായി. തിരുവനന്തപുരം സ്വദേശി ബിജു സുന്ദരേശനാണ് നാട്ടിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും നോര്‍ക്കയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ പുലര്‍ച്ചെ എത്തിയ ബിജുവിനെ നോര്‍ക്ക റൂട്ട്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എന്‍. വി. മത്തായി, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഡോ. സി.വേണുഗോപാല്‍ എന്നിവരും ബിജുവിന്റെ ഭാര്യ രാജിയും മക്കളും ചേര്‍ന്നും സ്വീകരിച്ചു.
എട്ടു വര്‍ഷമായി ഒമാനില്‍ ജോലി ചെയ്തിരുന്ന നെടുമങ്ങാട്, കൊല്ല പനവൂര്‍ തടത്തരികത്ത് വീട്ടില്‍ ബിജു സുന്ദരേശന്റെ വിസയും ലേബര്‍ പെര്‍മിറ്റും കാലാവധി കഴിഞ്ഞ് ഏകദേശം രണ്ട് വര്‍ഷമായിരുന്നു. കേസ് നോര്‍ക്കയിലെത്തുമ്പോള്‍ ബിജു ഒമാനിലെ ഇസ്‌കി പൊലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു. ബിജുവും സ്‌പോണ്‍സറും തമ്മിലുള്ള ലേബര്‍/കൊമേഴ്‌സ്യല്‍ കേസുകളാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെത്തിച്ചത്.
കേസ് വിശദമായി പരിശോധിച്ച നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗസ്ഥര്‍ ഒമാനിലെ നോര്‍ക്കയുടെ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ. ഗിരീഷ് ആത്രങ്ങാടന് കേസ് കൈമാറുകയായിരുന്നു. നോര്‍ക്കയുടെയും നോര്‍ക്കയുടെ ഒമാനിലെ ലീഗല്‍ കണ്‍സള്‍ട്ടന്റിന്റെയും നിരന്തരമായ ഇടപെടലുകള്‍മൂലമാണു  ബിജുവിനെതിരെയുണ്ടായിരുന്ന കേസുകള്‍ പിന്‍വലിക്കുകയും ലേബര്‍ ഫൈന്‍, ക്രിമിനല്‍ നടപടികള്‍ എന്നിവയില്‍നിന്നു ഒഴിവാക്കി നാട്ടിലെത്തുന്നതിനുള്ള അവസരമൊരുക്കിയതും.
പ്രവാസി നിയമസഹായ സെല്‍ പദ്ധതിയിന്‍ കീഴില്‍ കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ സ്ഥലങ്ങളിലേക്കാണ് നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ (ചഘഇ)  നിയമിച്ചിട്ടുള്ളത്.

 

Latest News