Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാജ്യം വിടും മുമ്പ് ഓണ്‍ലൈനില്‍ പിഴയടക്കാന്‍ സംവിധാനവുമായി ഒമാന്‍

മസ്‌കത്ത്- വിദേശികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും രാജ്യം വിടും മുമ്പ് പിഴകള്‍ ഓണ്‍ലൈനായി അടക്കാന്‍ സംവിധാനവുമായി റോയല്‍ ഒമാന്‍ പോലീസ്.
വിസ, റസിഡന്‍സ് വിസ കാലാവധി കഴിഞ്ഞവര്‍ക്കും ട്രാഫിക് പിഴകള്‍ ഉള്ളവര്‍ക്കും ഓണ്‍ലൈനായി പണമടക്കാന്‍ സാധിക്കും. പിഴ അടയ്ക്കുന്നതിന്റെ വിശദമായ വിവരങ്ങള്‍ പോലീസ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നേരത്തെ ഇത്തരം പിഴകള്‍ അടക്കുന്നതിന് വിമാനത്താവളത്തിലാണു സംവിധാനമുണ്ടായിരുന്നത്.
www.rop.gov.com എന്ന വെബ്‌സൈറ്റില്‍ നല്‍കിയ ഫോറം പൂരിപ്പിച്ചാണ് പിഴ അടക്കേണ്ടത്. പേയ്‌മെന്റ് നടത്തിയ ശേഷം റെസീപ്റ്റ് പ്രിന്റ് എടുക്കുകയും വേണം. പിഴയടച്ചവര്‍ക്ക് നേരിട്ട് പാസ്‌പോര്‍ട്ട് കൗണ്ടറുകളിലേക്കോ ഇ  ഗേറ്റ് കൗണ്ടറുകളിലേക്കോ പോയി ഡിപ്പാര്‍ച്ചര്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും പോലീസ് വ്യക്തമാക്കി. ഇത് യാത്രാനടപടികള്‍ സുഗമമാക്കും.

 

Latest News