തായ് യുവതിക്ക് ആകാശത്ത് സുഖപ്രസവം; വിമാനം കൊല്‍ക്കത്തയില്‍ അടിയന്തിരമായി ഇറക്കി

കൊല്‍ക്കത്ത- ദോഹയില്‍ നിന്നും ബാങ്കോക്കിലേക്ക് പറക്കുകയായിരുന്ന വിമാനത്തില്‍ തായ്‌ലന്‍ഡ് സ്വദേശിയായ യുവതിക്ക് സുഖ പ്രസവം. തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം അടിയന്തിരമായി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറക്കി അമ്മയ്ക്കും കുഞ്ഞിനും പരിചരണം നല്‍കി. വിമാനത്തിലെ ജീവനക്കാരാണ് പ്രസവ സമയത്ത് യുവതിയെ സഹായിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയത്. വിമാനത്താവളത്തില്‍ ഡോക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
 

Latest News