ലൈസന്‍സ് സാക്ഷ്യപ്പെടുത്തലില്‍ ചിലര്‍ക്ക് ഇളവ് നല്‍കി കുവൈത്ത്

കുവൈത്ത് സിറ്റി- കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്ന വിദേശികള്‍ക്ക്  പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. വിദേശികളുടെ നാട്ടിലെ ലൈസന്‍സ് അതാത് എംബസിയില്‍ അറ്റസ്റ്റ് ചെയ്യണമെന്ന നിബന്ധനയില്‍ നിന്നു െ്രെഡവര്‍, മന്ദൂബ്് എന്നീ വിഭാഗങ്ങളെ ഒഴിവാക്കി.

ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഗതാഗത വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ സായെഗ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഡ്രൈവര്‍, മന്ദൂബ് എന്നീ തസ്തികകളിലുള്ള അപേക്ഷകര്‍ നാട്ടിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് എംബസിയില്‍നിന്നോ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നോ സാക്ഷ്യപ്പെടുത്തേണ്ടതില്ല. എന്നാല്‍ മറ്റു വിവിധ തസ്തികകളില്‍ ജോലിചെയ്യുന്ന അപേക്ഷകര്‍ക്ക് നേരത്തെയുള്ള നിബന്ധനകള്‍ ബാധകമായിരിക്കും.

 

Latest News