മാസ്‌ക് ഇടാതെ  പുറത്തിറങ്ങിയാല്‍ ഡ്രോണ്‍ പിടിക്കും  

ബീജിംഗ്- ജനങ്ങളുടെ രോഗപ്രതിരോധത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന ഡ്രോണ്‍ ഉപയോഗിച്ച് നല്‍കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നു. ചൈനീസ് ഗ്ലോബല്‍ ടൈംസ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ചൈനയുടെ എല്ലാഭാഗങ്ങളും 24 മണിക്കൂറും ഡ്രോണിന്റെ നിരീക്ഷണത്തിലാണുള്ളത്. മാസ്‌ക് ധരിക്കാത്തവരോട് അത് ധരിക്കാന്‍ ഡ്രോണ്‍ ആവശ്യപ്പെടും, ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതും ഈ ഡ്രോണായിരിക്കും. മാത്രമല്ല മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്തി അധികൃതര്‍ക്ക് കാണിച്ചു കൊടുക്കുന്നതും ഡ്രോണിന്റെ ഡ്യൂട്ടിയാണ്.
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി നടക്കുന്ന സ്ത്രീയെ, 'ഹേയ് ആന്റി, നിങ്ങളോട് ഇപ്പോള്‍ ഡ്രോണ്‍ ആണ് സംസാരിക്കുന്നത്, മാസ്‌ക് ധരിക്കാതെ ഇങ്ങനെ പുറത്തിറങ്ങി നടക്കരുത്. വീട്ടിലേക്ക് തിരിച്ചുപോയി കൈകള്‍ നന്നായി കഴുകി മാസ്‌ക് ധരിക്കൂ.' എന്ന് ഡ്രോണ്‍ നിര്‍ദേശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറയുന്നു.  മഞ്ഞ് കോരാനെത്തിയ വൃദ്ധനും സമാനമായ നിര്‍ദേശങ്ങള്‍ ഡ്രോണ്‍ നല്‍കുന്നുണ്ട്. പൊതുറോഡുകളില്‍ മാസ്‌ക് ഇടാതെ നടക്കുന്നവര്‍ക്കും അലഞ്ഞുതിരിഞ്ഞു നടക്കുന്നവരേയും ഡ്രോണ്‍ തിരിഞ്ഞുപിടിക്കും എന്നാണ് ലഭിക്കുന്ന വിവരം.

Latest News