ഡോ. അബ്ദുൽ അസീസിന്റെ മാതാവ് റിയാദിൽ നിര്യാതയായി

റിയാദ്- റിയാദിലെ  ലഹരി വിരുദ്ധ പ്രവർത്തകനും സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. എസ് അബ്ദുൽ അസീസിന്റെ മാതാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു. തിരുവനന്തപുരം അഴീക്കോട് മരിതനകം വെഞ്ചമ്പി വീട്ടിൽ പരേതനായ എം. സുബൈർ കുഞ്ഞിന്റെ ഭാര്യ ഖദീജാ ബീവി (83)യാണ് തിങ്കളാഴ്?ച വൈകീട്ട് അഞ്ചോടെ  മരിച്ചത്. സൗദി ആരോഗ്യമന്ത്രാലയത്തിൽ ഡോക്ടറായ ഏകമകൻ അബ്ദുൽ അസീസിനോടൊപ്പം 2003 മുതൽ സൗദി അറേബ്യയിൽ താമസിച്ചുവരികയായിരുന്നു. പി.കെ. ഫർസാനയാണ് മരുമകൾ. മൃതദേഹം നാട്ടിൽ കൊണ്ടുപോയി അഴീക്കോട് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Latest News