അഴിമതി: കുവൈത്ത് ഓയില്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

കുവൈത്ത് സിറ്റി- കുവൈത്ത് ഓയില്‍ കമ്പനിയിലെ (കെ.ഒ.സി) ഏതാനും ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി വിരുദ്ധ അതോറിറ്റി കേസെടുത്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അതോറിറ്റി വക്താവ് ഡോ. മുഹമ്മദ് ബുസാബര്‍ അറിയിച്ചു. 2017-2018 വര്‍ഷത്തെ ഓഡിറ്റ് ബ്യൂറോ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തെ തുടര്‍ന്നാണ് കേസെടുത്തത്.
പൊതു ഖജനാവിന് വലിയ നഷ്ടം വരുത്തിയ അഴിമതിയാണ് ഉണ്ടായതെന്നാണ് കണ്ടെത്തല്‍. ഓഡിറ്റ് ബ്യൂറോയുടെ പരാമര്‍ശത്തെ തുടര്‍ന്ന് നിയമിതമായ പാനലാണ് അന്വേഷണം നടത്തിയത്. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ പൈപ്പ് ലൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതികളിലും കരാറുകളിലുമാണ് ക്രമക്കേടുണ്ടായത്.

 

Latest News