അബുദാബി- ലോകത്തെ ഏറ്റവും ഗതാഗതക്കുരുക്കു കുറഞ്ഞ നഗരങ്ങളില്‍ അബുദാബിയും. ഏറ്റവും മുന്നില്‍ ബംഗളൂരു. 57 രാജ്യങ്ങളിലെ 416 നഗരങ്ങളിലെ ഗതാഗത സൂചിക പരിശോധിച്ചപ്പോള്‍ അബുദാബി 410 ാം സ്ഥാനത്താണ്. ഇതര നഗരങ്ങളെ അപേക്ഷിച്ച് ഇവിടെ 10 ശതമാനം ഗതാഗത കുരുക്ക് മാത്രമേയുള്ളൂ. യു.എ.ഇയിലെ ഏറ്റവും ഗതാഗതക്കുരുക്ക് കുറഞ്ഞ നഗരവും അബുദാബി തന്നെ.
ഏറ്റവും ഒടുവിലത്തെ ഗതാഗത സൂചികയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം തിരക്കു കുറയുകയാണ് ചെയ്തത്. 21 ശതമാനം ഗതാഗത കുരുക്കുള്ള ദുബായ് 265 ാം സ്ഥാനത്താണ്. 239 നഗരങ്ങളിലെ ഗതാഗത കുരുക്ക് 57 ശതമാനം വര്‍ധിക്കുകയും ചെയ്തു.