ന്യൂദല്‍ഹി- ഇന്ത്യയില്‍ മൂന്നാമത്തെ കൊറോണ വൈറസ് ബാധ സ്ഥീരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നേരത്തെ രണ്ട് കൊറോണ ബാധ സ്ഥിരീകരിച്ച കേരളത്തില്‍തന്നെയാണ് മൂന്നാമത്തെ കേസും കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടാണ് മൂന്നാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില ഭദ്രമാണെന്നും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.






