യു.എ.ഇ: കൊറോണ ബാധിതരുമായി സമ്പര്‍ക്കമുള്ളവരെ പരിശോധിക്കുന്നു

ദുബായ്- രാജ്യത്ത് കൊറോണ വൈറസ് കണ്ടെത്തിയ അഞ്ച് രോഗികളുമായി ബന്ധപ്പെട്ട ആളുകളില്‍ യു.എ.ഇ അധികൃതര്‍ പരിശോധന നടത്തിയെങ്കിലും ഇതുവരെ രോഗത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഞങ്ങളുടെ നിരീക്ഷണ സംവിധാനം വളരെ മികച്ചതാണ്. അഞ്ച് ചൈനീസ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെയും പരിശോധനക്ക് വിധേയമാക്കി, രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാല്‍ വിഷമിക്കേണ്ട കാര്യമില്ല. ആദ്യഘട്ടത്തില്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഞങ്ങളുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ അവരെ ഉപദേശിച്ചിട്ടുണ്ട്.- ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെയും ക്ലിനിക്കുകളുടെയും അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. ഹുസൈന്‍ അല്‍ റാന്‍ഡ് പറഞ്ഞു.  ”

 

Latest News