അബുദാബി- യുഎഇയില്‍ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ ആള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചെനീസ് പൗരനാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ആവശ്യമായ ചികിത്സ നല്‍കി വരികയാണെന്നും ആരോഗ്യ നില നിരീക്ഷിക്കുകയാണെന്നും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ ചൈനയില്‍ നിന്നെത്തിയ കുടുംബത്തിലെ ഒരാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരുന്നത്.
പ്രതിരോധ നടപടികള്‍ പഴുതടച്ച രീതിയില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും യു.എ.ഇയിലെ ശക്തമായ ആരോഗ്യ നിരീക്ഷണത്തിന്റെ ഫലമായാണ് രോഗം കണ്ടെത്തിയതും പരിഹാര നടപടികള്‍ സ്വീകരിക്കാനായതെന്നും മന്ത്രാലയം വിശദീകരിച്ചു.






